മെഡക്സ് മെഡിക്കൽ കെയർ ഡെർമറ്റോളജി ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ നവീകരിച്ച ഡെർമറ്റോളജി ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു. മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി ഉദ്ഘാടനം നിർവഹിച്ചു.
കൂടുതൽ സൗകര്യങ്ങളും ഏറ്റവും പുതിയ ചികിത്സ ഉപകരണങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച ഡെർമറ്റോളജി ഡിപ്പാർട്മെന്റ് തുറന്നിരിക്കുന്നതെന്ന് മുഹമ്മദ് അലി വി.പി പറഞ്ഞു.
ചടങ്ങിൽ മെഡക്സ് മാനേജ്മെന്റ് പ്രതിനിധികൾ, ഡോക്ടർമാർ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാത്തരം ഡെർമറ്റോളജി ചികിത്സകൾക്കും 20 ശതമാനം ഡിസ്കൗണ്ട്, ലേസർ ട്രീറ്റ്മെന്റുകൾക്ക് ആകർഷകമായ പാക്കേജുകൾ തുടങ്ങിയവ ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹോട് ലൈൻ നമ്പർ : 1893333ൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.