മെഡ് എക്സ് മെഡിക്കൽ കെയർ കുവൈത്തിൽ പ്രവർത്തനത്തിനൊരുങ്ങുന്നു
text_fieldsപൂർണമായും ഡിജിറ്റലൈസ് ചെയ്ത കുവൈത്തിലെ ആദ്യ മെഡിക്കൽ സെൻറർ എന്ന് മാനേജ്മെൻറ്
കുവൈത്ത് സിറ്റി: ഖത്തർ ആസ്ഥാനമായ മെഡ് എക്സ് ഗ്രൂപ് കുവൈത്തിൽ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. മെഡ് എക്സ് മെഡിക്കൽ കെയർ സെൻറർ എന്ന പേരിൽ ഫഹാഹീലിലാണ് ആദ്യ ചുവടുവെപ്പിന് തയാറെടുക്കുന്നത്. പൂർണമായി ഡിജിറ്റലൈസ് ചെയ്ത കുവൈത്തിലെ ആദ്യ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെൻററാകും മെഡ് എക്െസന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
കുവൈത്തിലെ രോഗികൾക്ക് അഭൂതപൂർവമായ ആരോഗ്യപരിരക്ഷ അനുഭവം നൽകുന്നതിന് അത്യാധുനിക ഇൻഫ്രാസ്ട്രക്ചർ, അത്യാധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ, മെഡിക്കൽ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് പൂർണമായും ഡിജിറ്റലൈസ് ചെയ്ത സേവനമാണ് വാഗ്ദാനം ചെയ്യുന്നത്.
സാമ്പ്രദായിക രീതികളിൽ മാറ്റം വരുത്തി സമാനതകളില്ലാത്ത ഡിജിറ്റൽ സൗകര്യങ്ങളോടെ മെഡിക്കൽ സേവനങ്ങൾ എളുപ്പമാക്കും. അപ്പോയിൻറ്മെൻറ് എടുക്കുന്നത് മുതൽ രോഗനിർണയം, കുറിപ്പടികൾ, മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, മുൻകാല ചികിത്സ വിവരങ്ങൾ എന്നിവ ഒാൺലൈനായി സൗകര്യപ്പെടുത്തും. കോൺടാക്റ്റ് ലെസ് ബില്ലിങ്, പേയ്മെൻറ് സേവനങ്ങൾ തുടങ്ങിയയെല്ലാം ഒാൺലൈനാകുന്നതോടെ പേപ്പർ രഹിത ഓൺലൈൻ പ്രക്രിയയിലൂടെ സേവനം പ്രയോജനപ്പെടുത്തി മടങ്ങാം.
ഫഹാഹീൽ സെൻററിലെ പൂർണാർഥത്തിലുള്ള ചികിത്സാ സൗകര്യങ്ങൾക്ക് പുറമെ വിദഗ്ധ ഡോക്ടർമാരുടെയും ഫിസിഷ്യന്മാരുടെയും ഹോം-കെയർ സേവനങ്ങളും നൽകും. സ്പെഷലൈസ്ഡ് മെഡിക്കൽ ടീം വീട്ടിലെത്തുന്നതിന് പുറമെ ഫോണിലൂടെയും സേവനങ്ങൾ നൽകും. ഒരു ഡസനോളം പൂർണ സജ്ജമായ മെഡിക്കൽ സ്പെഷാലിറ്റി വകുപ്പുകളിൽ മികച്ച പരിശീലനം ലഭിച്ചവരും പരിചയസമ്പന്നരുമായ ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യന്മാർ, മറ്റ് ആരോഗ്യജീവനക്കാർ എന്നിവരുടെ സേവനമാണ് മെഡ് എക്സ് വാഗ്ദാനം ചെയ്യുന്നത്.
മെഡ് എക്സ് മെഡിക്കൽ കെയർ സെൻററിെൻറ വരവോടെ കുവൈത്തിൽ ആരോഗ്യ പരിപാലനവും മെഡിക്കൽ സേവനങ്ങളും മികച്ച രീതിയിൽ മാറുമെന്ന് മാനേജ്മെൻറ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.