ലോഗോ ലോഞ്ചിലൂടെ മെഡ് എക്സ് മെഡിക്കൽ കെയർ കുവൈത്തിൽ വരവറിയിച്ചു
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ അതിനൂതന സംവിധാനങ്ങളുമായി കുവൈത്തിൽ പ്രവർത്തനത്തിന് ഒരുങ്ങുകയാണെന്ന് മെഡ് എക്സ് മെഡിക്കൽ കെയർ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് മെഡ് എക്സ് സി.ഇ.ഒ ഡോ. റസ്വാൻ അബ്ദുൽ ഖാദറിന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ്, മെഡ് എക്സ് ടീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്ത കുവൈത്തിലെ ആദ്യത്തെ മെഡിക്കൽ കെയർ സെൻററായാകും മെഡ് എക്സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. കുവൈത്ത് കാത്തിരുന്ന ഏറ്റവും മികച്ച ആരോഗ്യപരിചരണം വ്യത്യസ്തമായും ഫലപ്രദമായും അത്യാധുനിക സംവിധാനങ്ങളോടുകൂടിയും ഉറപ്പാക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്ന് സി.ഇ.ഒ ഡോ. റസ്വാൻ അബ്ദുൽ ഖാദർ പറഞ്ഞു.
പൂർണമായും ഡിജിറ്റലൈസ് ആകുന്നതോടെ എല്ലാവിധ സേവനങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.