ഖുർആനെ ഹൃദയവികാരമായി മാറ്റുക -അബ്ദുൽ ഹകീം നദ്വി
text_fieldsകുവൈത്ത് സിറ്റി: ജീവിതം മനോഹരമായി അനുഭവിക്കാനും ആസ്വദിക്കാനും കഴിയണമെങ്കിൽ ഖുർആന്റെ പാഠങ്ങൾ യഥാർഥ രൂപത്തിൽ ജീവിതത്തിൽ പകർത്തണമെന്നും ഖുർആനെ ഹൃദയ വികാരമായി മാറ്റണമെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്വി പറഞ്ഞു. കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച മെഗാ ഇഫ്താർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധിക്കാണ് റമദാൻ പ്രാധാന്യം നൽകുന്നത്. അകവും പുറവും ഒരുപോലെ വിമലീകരിച്ച് ഹൃദയവിശുദ്ധി കൈവരിക്കാനുള്ള അസുലഭ സന്ദർഭമാണ് റമദാൻ. ലോകത്ത് മറ്റൊരു പ്രത്യയശാസ്ത്രത്തിനും സംഭാവന ചെയ്യാൻ കഴിയാത്ത മനുഷ്യഗന്ധിയായ ഉള്ളടക്കവും സാർവലൗകികമായ നിയമ നിർദേശങ്ങളുമാണ് ഖുർആൻ ലോകത്തിന് പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം ഫെഡറേഷൻ ഓഫ് കുവൈത്തി ചാരിറ്റബിൾ അസോസിയഷൻ തലവൻ അബ്ദുല്ല ഉസ്മാൻ അൽ ഹൈദർ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.
കുവൈത്ത് പാർലമെന്റ് അംഗം ഉസാമാ ഈസാ അൽ ഷഹീൻ, മുൻ പാർലമെന്റ് മെംബർ നാസർ അൽ സാനിഅ, ഇബ്രാഹിം ഖാലിദ് അൽ ബദർ (നജാത്ത്), സ്വലാഹ് ഗദീർ (ഹൈഅ), മുഹമ്മദലി അബ്ദുല്ല (ഔഖാഫ്), മുഹമ്മദ് ഹംദാൻ അൽ ഉതൈബി (നന്മ ചാരിറ്റി), വലീദ് ഹുസൈൻ സബഇ (ജംഇയ്യത്തുന്നൂരി) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഡോ. അലിഫ് ഷുക്കൂർ ഖുർആൻ ദർസ് നടത്തി. സക്കീർ ഹുസൈൻ തുവ്വൂർ ഉൽബോധനം നടത്തി. ഇഫ്താറിനുശേഷം നടന്ന പ്രാർഥനകൾക്ക് അബ്ദുൽ ഖാദർ, അബ്ദുൽ ബാസിത്, അനീസ് അബ്ദുസ്സലാം, സിജിൽ ഖാൻ, ഖലീൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
ഡോ. അമീർ അഹ്മദ്, കൃഷ്ണൻ കടലുണ്ടി, ശറഫുദ്ദീൻ കണ്ണേത്ത്, തോമസ് മാത്യു കടവിൽ, സിദ്ദീഖ് വലിയകത്ത്, സജി ജോർജ്, ഗാലിബ് മഷൂർ തങ്ങൾ, ജോർജ് പയസ്, സത്താർ കുന്നിൽ, ബഷീർ ബാത്ത, ജ്യോതിദാസ്, സുനാസ് ഷുക്കൂർ, കെ.സി. റഫീഖ്, അഫ്സൽ ഖാൻ, അപ്സര മഹമൂദ്, ഷബീർ മുണ്ടോളി, മുഹമ്മദ് റാഹി, ശാമിൽ പർവേസ്, കെ.പി. സുരേഷ്, രാജീവ്, അബ്ദുറഹ്മാൻ അദ്ഖാനി, ഹമീദ് കേളോത്ത്, അഫ്സൽ അലി, റഷീദ് തക്കാര, ഖലീൽ അടൂർ, ബഷീർ മുഹമ്മദ്, ഇബ്രാഹിം കുന്നിൽ, മുനവ്വർ മുഹമ്മദ്, അബൂബക്കർ സിദ്ദീഖ് മദനി, അനിയൻ കുഞ്ഞു, ലായിക് അഹ്മദ്, മുബീൻ ശൈഖ്, ഹബീബ് മുറ്റിച്ചൂർ, അബ്ദുൽ അസീസ്, ഹമീദ് മാത്തൂർ, ഫൈസൽ മഞ്ചേരി, അബ്ദുറസാഖ് നദ്വി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.