തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗത്വ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ അംഗത്വ കാമ്പയിനും ഹൗസിങ് പ്രോജക്ടിനും തുടക്കമായി. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ പദ്ധതിയായ ട്രാസ്ക് ഹൗസിങ് പ്രോജക്ട് ‘ഗൃഹമൈത്രി 2022’ എന്ന പേരിൽ തുടക്കം കുറിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങളെയും അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. അപേക്ഷകൾ മാർച്ച് 15നകം സംഘടനയിൽ ലഭിക്കണം. ഹൗസിങ് പ്രോജക്ട് ബാനറും ആപ്ലിക്കേഷനും മുൻ പ്രസിഡൻറ് ബിവിൻ തോമസ് നിലവിലെ പ്രസിഡന്റ് ആന്റോ പാണേങ്ങാടന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ഏപ്രിൽ 30നു മുമ്പ് പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും നിലവിലെ അംഗങ്ങളുടെ അംഗത്വം പുതുക്കുന്നതിനുമായുള്ള അംഗത്വ കാമ്പയിനും യോഗം ആഹ്വാനം ചെയ്തു. ജനറൽ സെക്രട്ടറി ഹരി കുളങ്ങര, ട്രഷറർ ജാക്സൺ, വനിത വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡൻറ് രജീഷ്, ജോയന്റ് സെക്രട്ടറിമാരായ ജയേഷ്, വിനോദ്, നിതിൻ, ജോയന്റ് ട്രഷറർ വിനീത് എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് +965 51250699.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.