എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുംനി വാർഷിക ജനറൽ ബോഡി
text_fieldsകുവൈത്ത് സിറ്റി: എം.ഇ.എസ് എൻജിനീയറിങ് കോളജ് വാർഷിക ജനറൽ ബോഡി യോഗം കബ്ദ് റിസോർട്ടിൽ നടന്നു. അംഗങ്ങളും കുടുംബവും പങ്കെടുത്ത രണ്ടു ദിവസത്തെ പരിപാടിയിൽ വ്യത്യസ്തങ്ങളായ ഗെയിമുകൾ നടന്നു.
പ്രസിഡന്റ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നയീം, വൈസ് പ്രസിഡന്റ് റമീസ് എന്നിവർ സംസാരിച്ചു. അലുംനി സെക്രട്ടറി റാഹിദ് വാർഷിക റിപ്പോർട്ടും ട്രഷറർ ശറഫുദ്ദീൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മക്ബൂൽ, അജയ്, സലാഹുദ്ദീൻ, ഇസ്രത്, റയീസ്, സുഹൈൽ, ഷഫ്ന, നജ, ജുമാന, ബിയാസ്, സിബി സാറ എഫ്രം, ഷഫീഖ് എന്നിവർ നേതൃത്വം നൽകി. 2025 വർഷത്തെക്കുള്ള ഭാരവാഹികളെ സംഗമത്തിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: റയീസ് സാലിഹ് (പ്രസി.), സഫ്ന ഷബീർ (ജന. സെക്ര.),എം.എം. ശഫീക് (ട്രഷ.), എൽ.വി. നയീം (വൈ. പ്രസി.), ബിയാസ് (സെക്ര.), ഇസ്രത്ത് എലോന (സെക്ര.), സി.കെ. റിയാസുദ്ദീൻ (പി.ആർ), ജുമാന (അസി. ട്രഷ.), ഫാഹിസ് യൂസഫ് (ആർട്സ്), ഷറഫുദ്ദീൻ (സ്പോർട്സ്), സിബി സാറ എഫ്രം (കരിയർ), റായിദ് റഫീക് (വെൽഫെയർ), നജ (ലേഡീസ് വിങ്), സുഹൈൽ (മീഡിയ /ഐ. ടി), സലാഹുദ്ദീൻ, അമൽ (എക്സിക്യുട്ടീവ് അംഗങ്ങൾ), ബാച്ച് കോഓഡിനറ്റർമാർ- നജുമുദ്ദീൻ (1998-2003), റമീസ് സാലിഹ് (2004-2008), അൻസാർ (2009-2013) ,ഫിദ (2014-2018),സദീദ് (2019-2024).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.