എം.ഇ.എസ് കുവൈത്ത് ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: മുസ്ലിം എജുക്കേഷൻ സൊസൈറ്റി കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ഐസ അഷ്റഫിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് കൊടുവള്ളി റമദാൻ പ്രഭാഷണം നടത്തി. സകാത് സെല്ലിന്റെ പ്രവർത്തനം ചാരിറ്റി കൺവീനർ സാദിഖ് അലി വിവരിച്ചു. എം.ഇ.എസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
സത്താർ കുന്നിൽ, നാസർ സുല്ലമി, അബ്ദു അടക്കാനി, സുനാഷ് ഷുക്കൂർ, അഷ്റഫ് എകരൂൽ, സി.പി. അബ്ദുൽ അസീസ്, ഇബ്രാഹിം കുന്നിൽ, കെ.സി. റഫീഖ്, എ.പി. അബ്ദുൽ സലാം, ശിഹാബ്, അബ്ദുറഹീം, മുഹമ്മദ് ഷബീർ, ഫസീഉല്ലാഹ്, റഷീദ് തക്കാര, ഷറഫുദ്ദീൻ കണ്ണേത്ത്, മുഹമ്മദ് അസ്ലം, ബഷീർ ബാത്ത, എം.എം. സുബൈർ, പി.എ. നാസർ, സിദ്ദീഖ് മദനി, ഡോ. അമീർ, ഡോ. അബ്ദുൽ ഫത്താഹ്, ഡോ. യാസിർ, ഹാരിസ് ലുലു ഹൈപ്പർ മാർക്കറ്റ്, അഫ്സൽ ഖാൻ മലബാർ ഗോൾഡ്, സിദ്ദീഖ് വലിയകത്ത് എന്നിവർ പങ്കെടുത്തു.
പരിപാടികൾക്ക് ജനറൽ സെക്രട്ടറി അശ്റഫ് അയ്യൂർ, പി.ടി. അശ്റഫ്, ഖലീൽ അടൂർ, ഡോ. മുസ്തഫ, ഗഫൂർ കൊയിലാണ്ടി, റമീസ് സലേഹ്, മുജീബ്, നൗഫൽ, സഹീർ, ഫിറോസ്, റയീസ് സലേഹ്, അൻവർ മൻസൂർ ആദം, ഉസ്മാൻ ഓജി, നെസ്ലിൻ നൂറുദ്ദീൻ, ജെസീൻ ജബ്ബാർ, അർഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.