എം.ഇ.എസ് കുവൈത്ത് യാത്രയയപ്പ് സംഗമം
text_fieldsകുവൈത്ത് സിറ്റി: സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും എം.ഇ.എസ് കുവൈത്ത് മുതിർന്ന അംഗവുമായ എൻ.എ. മുനീറിന് സംഘടന യാത്രയയപ്പ് നൽകി. എം.ഇ.എസ് തുടക്കം കുറിച്ച എല്ലാ നൂതന പ്രവർത്തന മേഖലയിലും എൻ.എ. മുനീറിെൻറ കൈയൊപ്പും കഠിന പ്രയത്നങ്ങളും ഉണ്ടെന്നും അദ്ദേഹത്തിെൻറ പ്രവർത്തനശൈലിയും എളിമയും അനുകരണീയമാണെന്നും പ്രസിഡൻറ് മുഹമ്മദ് റാഫി പറഞ്ഞു. മുതിർന്ന അംഗങ്ങളായ ഷറഫുദ്ദീൻ കണ്ണേത്ത്, ഫസിയുല്ല, സിദ്ദീഖ് മദനി, ബഷീർ ബാത്ത, എക്സിക്യൂട്ടിവ് മെംബർമാരായ ഖലീൽ അടൂർ, എം.എം. സുബൈർ, മുൻ പ്രസിഡൻറ് സാദിഖ് അലി എന്നിവരും നാട്ടിൽനിന്ന് ഓൺലൈനായി സിദ്ദീഖ് വലിയകത്ത്, മുഹമ്മദ് ഷെരിഫ്, സാലിഹ് ബാത്ത, ഡോ. അമീർ എന്നിവരും സംസാരിച്ചു.
കുവൈത്ത് ചാപ്റ്റര്‍ പ്രസിഡൻറ് മുഹമ്മദ് റാഫി ഉപഹാരം സമ്മാനിച്ചു. എം.ഇ.എസ് കുവൈത്ത് യൂനിറ്റാണ് തെൻറ സംഘടന പ്രവർത്തനങ്ങളുടെ തുടക്കമെന്നും അതിൽനിന്നും ലഭിച്ച ഊർജം മുതൽക്കൂട്ടായെന്നും എൻ.എ. മുനീർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സാൽമിയ തക്കാര മീറ്റിങ് ഹാളിൽ റമീസ് സാലിഹിെൻറ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ജനറല്‍ സെക്രട്ടറി അഷ്റഫ് അയ്യൂർ സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ഷഹീർ, റയീസ് സാലിഹ്, മുജീബ്, അബ്ദുൽ ഗഫൂർ, ഫിറോസ്, അർഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.