Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.ഇ.എസ്​ ഭാരവാഹികൾ...

എം.ഇ.എസ്​ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
എം.ഇ.എസ്​ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

എം.ഇ.എസ് കുവൈത്ത്​ യൂനിറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: എം.ഇ.എസ് കുവൈത്ത്​ യൂനിറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. രേഖകൾ അറ്റസ്​റ്റ്​ ചെയ്യാൻ എംബസിയിൽ വരുന്നവർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഭാരവാഹികൾ അദ്ദേഹത്തി​െൻറ ശ്രദ്ധയിൽപെടുത്തി.

ഇതിന്​ ഏകജാലക സംവിധാനം ഉണ്ടാക്കണമെന്നും അപ്പോൾ തന്നെ അറ്റസ്​റ്റ്​ ചെയ്തുകൊടുക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. നാട്ടിൽനിന്ന് തിരിച്ചുവരുന്നവർക്ക് നേരിട്ട് വരാനുള്ള സാഹചര്യമൊരുക്കാൻ ഭരണനേതൃത്വവുമായി ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. എം.ഇ.എസ്​ നേതൃത്വത്തിൽ കോവിഡ് കാലത്ത്​ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അംബാസഡറുമായി പങ്കുവെച്ചു.

സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന, എം.എം. ഷഹീർ തയാറാക്കിയ പുസ്​തകം പ്രസിഡൻറ്​ മുഹമ്മദ് റാഫി അംബാസഡർക്ക്​ കൈമാറി. എം.ഇ.എസ് സംഘടിപ്പിച്ചുവരുന്ന പരിശീലന കോഴ്സുകളെയും മെഡിക്കൽ ക്യാമ്പുകളെയും അംബാസഡർ അനുമോദിച്ചു. എം.ഇ.എസ് പ്രസിഡൻറ്​ മുഹമ്മദ് റാഫി, ജനറൽ സെക്രട്ടറി അഷ്​റഫ് അയ്യൂർ, വൈസ് പ്രസിഡൻറ്​ ഖലീൽ അടൂർ, ട്രഷറർ പി.ടി. അഷ്​റഫ് മൂസ, മുൻ പ്രസിഡൻറ്​ സാദിഖ് അലി, സെക്രട്ടറി റമീസ് സാലിഹ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorMES officials
Next Story