മെട്രോ മെഡിക്കൽ കെയർ വാർഷികാഘോഷവും അവാർഡ് ദാനവും
text_fieldsകുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ കെയർ വാർഷികാഘോഷം സാൽമിയ ഫിഫ്ത് റിങ് റോഡിലുള്ള സൂപ്പർ മെട്രോ ഓഡിറ്റോറിയത്തിൽ നടത്തി.
ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ മിഴിവേകി.
മൂന്നു ശാഖകളിലെയും നാന്നൂറോളം ജീവനക്കാരിൽ കഴിവുതെളിയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി. കൊറോണ പ്രതിസന്ധിഘട്ടത്തിൽ മെട്രോ ചെയ്ത സാമൂഹികനന്മ ലക്ഷ്യം വെച്ചുള്ള പ്രവൃത്തികളുടെ ഭാഗമായിരുന്ന ജീവനക്കാർക്കുള്ള പ്രത്യേക അവാർഡുകൾ.
ഫഹാഹീലിൽ നാലാമത്തെ ശാഖ അടുത്തുതന്നെ ഉദ്ഘാടനം ചെയ്യുമെന്നും ശസ്ത്രക്രിയ സജ്ജീകരണങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സ്പെഷാലിറ്റികൾ ഉൾപ്പെടുത്തി മെട്രോ ഗ്രൂപ് വിപുലീകരിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. വാർഷിക ഹെൽത്ത് പാക്കേജുകളും ഡിസ്കൗണ്ടുകളും പി.സി.ആർ പരിശോധനക്കുള്ള പ്രത്യേക ഡിസ്കൗണ്ടുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പി.സി.ആർ പരിശോധന 24 മണിക്കൂറും സാധ്യമാണ്.
വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള പ്രഗല്ഭ ഡോക്ടർമാരും സേവനസന്നദ്ധത കൈമുതലായുള്ള നഴ്സുമാരും മറ്റു ജീവനക്കാരും അർപ്പണബോധത്തോടെ പ്രവർത്തിച്ചതാണ് 2015ൽ ഫർവാനിയയിൽ ആദ്യത്തെ ശാഖ തുറന്നതിനുശേഷം രണ്ട് ശാഖകൾ കൂടി തുറക്കാനും ജനസ്വീകാര്യത നേടാനും വഴിയൊരുക്കിയതെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽപെട്ടവർക്കും സ്വകാര്യ ആരോഗ്യമേഖലയിലെ അത്യാധുനിക സൗകര്യങ്ങൾ മിതമായ ചെലവിൽ ലഭ്യമാക്കാൻ കഴിഞ്ഞതായും മാനേജ്മെൻറ് അറിയിച്ചു. മെട്രോ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മാനേജിങ് പാർട്ണർ ഡോ. ബിജി ബഷീർ എന്നിവർ അവാർഡ്ദാനം നടത്തി പരിപാടിക്ക് നേതൃത്വം നൽകി.
സാമൂഹിക ഉത്തരവാദിത്ത ബോധത്തോടെയാണ് മെട്രോ മെഡിക്കൽ ഗ്രൂപ് പ്രവർത്തിക്കുന്നതെന്ന് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.