Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ. 75ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം, ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ബ​സ്​ പ്ര​മോ​ഷ​ൻ കാ​മ്പ​യി​നി​ൽ മ​റ്റു വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ പോ​ലെ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റും സ​ഹ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ത്രി​വ​ർ​ണ പ​താ​ക​യോ​ടൊ​പ്പം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ ലോ​ഗോ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ബ​സു​ക​ൾ കു​വൈ​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ ഒാ​ടു​ന്നു. എം​ബ​സി പ്ര​ഖ്യാ​പി​ച്ച കാ​മ്പ​യി​നി​ൽ 100 ബ​സു​ക​ളാ​ണ്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം, ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം എ​ന്നി​വ​യു​ടെ സ​ന്ദേ​ശം പ​തി​ച്ച്​ മൂ​ന്നാ​ഴ്​​ച നി​ര​ത്തി​ലോ​ടു​ന്ന​ത്.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​െൻറ സാ​ൽ​മി​യ​യി​ലെ സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെൻറ​ർ ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​ക്കി​യും 75ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​െൻറ സ്​​മ​ര​ണ​യി​ൽ ഏ​ഴ​ര ദീ​നാ​റി​െൻറ പ്ര​ത്യേ​ക ആ​രോ​ഗ്യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചും മെ​ട്രോ ദേ​ശീ​യ വി​കാ​ര​ത്തി​നൊ​പ്പ​മു​ണ്ട്. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ല്ലാ സ​ദു​ദ്ദേ​ശ്യ സം​രം​ഭ​ങ്ങ​ളു​മാ​യും മെ​ട്രോ ഗ്രൂ​പ്പി​െൻറ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന്​ മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro Medical Care
News Summary - Metro Medical Care with Independence Day Celebration
Next Story