മെട്രോ മെഡിക്കൽ ഗ്രൂപ് പത്താം വാർഷിക ലോഗോ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ ആരോഗ്യ ശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷ ലോഗോ പ്രകാശനത്തിൽ പങ്കുചേർന്ന് മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്ക് ലോഗോ നൽകി മുഖ്താർ അബ്ബാസ് നഖ്വി പ്രകാശനം നിർവഹിച്ചു. ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽ നടന്ന അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു പ്രകാശനം. പ്രയാസമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സമർപ്പണത്തെ മുഖ്താർ അബ്ബാസ് നഖ്വി പ്രശംസിച്ചു. ആതുരസേവന രംഗത്തുള്ള മെട്രോയുടെ പ്രാധാന്യം സൂചിപ്പിച്ച നഖ്വി, മെട്രോയുടെ തുടർച്ചയായ വിജയത്തിന് ആശംസകൾ നേർന്നു.
10 വർഷമായി കുവൈത്തിൽ വിജയകരമായി സേവനമനുഷ്ഠിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്അടുത്ത വർഷം 10 ബ്രാഞ്ചുകളിലെത്തുമെന്ന് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പറഞ്ഞു. അന്താരാഷ്ട്രതല വിപുലീകരണത്തിന്റെ ഭാഗമായി ഷാർജയിൽ ഒരു ശാഖ ആരംഭിച്ചിട്ടുണ്ട്. വാർഷിക ഭാഗമായി 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
പുതിയ സ്പെഷാലിറ്റി ഡോക്ടർമാർ, നൂതന ചികിത്സാരീതികൾ എന്നിവ ഉൾപ്പെടുത്തി സേവനങ്ങൾ ഗണ്യമായി വിപുലീകരിക്കും. കുറഞ്ഞ നിരക്കിൽ ചികിത്സകളും സേവനങ്ങളും പ്രത്യേക ഓഫറുകളും ആരോഗ്യ പരിപാടികളും പത്താം വാർഷിക ഭാഗമായി ഒരുക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.