മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ക്ലിനിക്ക് ഖൈതാനിൽ
text_fieldsകുവൈത്ത് സിറ്റി: മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈത്തിലെ അഞ്ചാമത്തെ ക്ലിനിക്ക് ‘ഖൈതാൻ മെട്രോ’ പ്രവർത്തനം ആരംഭിക്കുന്നു. ബിൻ സുഹൈർ സ്ട്രീറ്റിലെ ബ്ലോക്ക് ഏഴിലാണ് (ബിൽഡിങ് നമ്പർ-22) പുതിയ ക്ലിനിക്ക്.
സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ചിന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം നിർവഹിക്കുമെന്ന് ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മന്ത്രിമാർ, കുവൈത്തിലെ സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ മെഡിക്കൽ സേവനങ്ങൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ കൺസൾട്ടേഷന് മൂന്നുമാസത്തേക്ക് ഒരു കുവൈത്ത് ദീനാർ, മൂന്ന് മാസത്തേക്കുള്ള എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 50 ശതമാനം വരെ കിഴിവ്, 12 കുവൈത്ത് ദീനാറിന് മൂന്ന് മാസത്തേക്ക് ഫുൾ ബോഡി ചെക്കപ്പ്, ഉദ്ഘാടന തീയതി മുതൽ മൂന്ന് മാസത്തേക്കുള്ള വിവിധ സേവനങ്ങൾക്കും പരിശോധനകൾക്കും 50 ശതമാനം വരെ കിഴിവ് തുടങ്ങിയ ഇളവുകളാണ് പ്രഖ്യാപിച്ചത്.
രോഗിയുടെ സൗകര്യാർഥം മറ്റ് മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലേക്കുള്ള കൂടുതൽ റഫറലുകൾക്കായി ക്രമീകരണം ഏർപ്പെടുത്തും. വിശാലമായ കാർ പാർക്കിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞ എട്ട് വർഷത്തിനിടെ 80,000ത്തിലധികം നിർധനർക്ക് സൗജന്യ മെഡിക്കൽ സേവനങ്ങൾ നൽകിയെന്നും സമാന പ്രവർത്തനങ്ങൾ തുടരുമെന്നും മുസ്തഫ ഹംസ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.