മെട്രോ മെഡിക്കൽ ഗ്രൂപ് അഞ്ചാമത് ഫാർമസി തുറന്നു
text_fieldsകുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ അഞ്ചാമത് ശാഖ എം.എം.സി ഫാർമസി ഐ.ബി.പി.സി ജോയന്റ് സെക്രട്ടറി സുരേഷ് കെ.പി, ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി മെശാറി അൽ സുൽത്താൻ, ഡോ. അത്ബി അൽ ഷെമ്മരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഫഹാഹീലിൽ ആരംഭിച്ച മെട്രോ ബ്രാഞ്ചിൽ വരുന്നവർക്ക് മേയ് 23 വരെയുള്ള ഓഫറുകൾ ഉപയോഗപ്പെടുത്താമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു. എം.ആർ.ഐ സ്കാൻ, കാർഡിയോളജി, യൂറോളജി എന്നിവക്ക് ഇപ്പോൾ സാൽമിയ സൂപ്പർ മെട്രോയിലും സി.ടി സ്കാനിനു മെട്രോ ഫർവാനിയയിലും ഇളവുണ്ട്.
വൈകാതെതന്നെ ഖൈത്താൻ, ജഹ്റ എന്നിവിടങ്ങളിൽ മെഡിക്കൽ സെന്ററുകൾ തുറക്കും. അത്യാധുനിക ഓപറേഷൻ തിയറ്ററിന്റെ ഉദ്ഘാടനം സാൽമിയ സൂപ്പർ മെട്രോയിൽ അടുത്ത മാസം ഉണ്ടാവുമെന്നും മാനേജ്മെന്റ് അറിയിച്ചു. മാനേജ്മെന്റ് അംഗങ്ങളായ ഇബ്രാഹിംകുട്ടി, ഡോ. ബിജി ബഷീർ എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.