മെട്രോ മെഡിക്കൽ ഗ്രൂപ് പ്രിവിലേജ് കാർഡ് കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് കേരള ഡ്രൈവേഴ്സ് കൂട്ടായ്മയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്.
മെട്രോ ദജീജ് ഓഫിസിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സി.ഇ.ഒ ആൻഡ് ചെയർമാൻ മുസ്തഫ ഹംസ, ജനറൽ മാനേജർ ഫൈസൽ ഹംസ, കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത എന്നിവർ ചേർന്ന് കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബിജു മാത്യു, ജോ.സെക്രട്ടറി ഷംനാദ്, ചാരിറ്റി കൺവീനർ ഹിജാസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോസ് നെൽസൺ, നജീബ് മുഹമ്മദ്, റാഫി എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
ഡിജിറ്റൽ എക്സറേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ ഇതുവഴി മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.
ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങിയ സ്പെഷാലിറ്റികളിലും കിഴിവുകൾ ഉണ്ട്. ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവയും കുറഞ്ഞ നിരക്കിൽ പ്രയോജനപ്പെടുത്താം. ഒപ്റ്റിക്കൽ വിഭാഗത്തിലും ഡിസ്കൗണ്ടുകളും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.