ഹല കുവൈത്ത് ഓഫറുമായി മെട്രോ മെഡിക്കൽ ഗ്രൂപ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷ ഭാഗമായി 'ഹല കുവൈത്ത്'ഓഫറുമായി മെട്രോ മെഡിക്കൽ ഗ്രൂപ്. ഫെബ്രുവരി 28വരെ ലഭ്യമാകുന്ന 10 ദീനാറിന്റെ പാക്കേജിൽ സി.ബി.സി, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, ലിവർ സ്ക്രീനിങ്, വൈറ്റമിൻ ഡി എന്നീ പരിശോധനകളോടൊപ്പം ഡോക്ടർ കൺസൽട്ടേഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇൻ ഹൗസ് ലാബ് ടെസ്റ്റുകൾ, എല്ലാ തരത്തിലുമുള്ള പ്രോസീജ്യറുകൾ, ദന്തരോഗ പ്രോസീജ്യറുകൾ, ഫിസിയോതെറപ്പി എന്നിവക്ക് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഡെർമറ്റോളജി വിഭാഗത്തിൽ 35 ശതമാനം ഡിസ്കൗണ്ട് ആണ് ലഭിക്കുക.
അതോടൊപ്പം പ്രത്യേക പ്രായപരിധി കഴിഞ്ഞവരിൽ കാണപ്പെടുന്ന എല്ലുകൾക്കുണ്ടാകാവുന്ന ബലക്ഷയം എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള ഡെക്സ സ്കാൻ ഹലല ഫെബ്രുവരി ഓഫറിൽ 20 ദീനാർ, വൈറ്റെനിങ് ഇൻജക്ഷൻ 25 ദീനാർ എന്നിവ നൽകുന്നതിനൊപ്പം ഫാർമസിയിൽ അഞ്ച് ശതമാനം പ്രത്യേക ഡിസ്കൗണ്ടും പ്രഖ്യാപിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ ഫഹാഹീലിൽ വൈകാതെ ആരംഭിക്കുമെന്നും കൂടുതൽ ആധുനികവത്കരിച്ച ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുമെന്നും ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.