റമദാൻ ക്വിസുമായി മെട്രോ മെഡിക്കൽ ഗ്രൂപ്
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ അറിവിന്റെ പ്രകാശം പരത്താൻ ‘റമദാൻ ക്വിസ്’ സംഘടിപ്പിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്. സമ്മാനം നേടുന്നതിനൊപ്പം അറിവ് പങ്കിടൽ, ഐക്യവും സന്തോഷവും പങ്കുവെക്കൽ എന്നിവക്ക് ഇതൊരു മികച്ച അവസരമാണെന്നു മെട്രോ മാനേജ്മെന്റ് അറിയിച്ചു.
ചോദ്യങ്ങൾ ദിവസവും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സോഷ്യൽമീഡിയ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഇവയുടെ ഉത്തരങ്ങൾ ക്രമപ്രകാരം 55088356 വാട്സ്ആപ്് നമ്പറിലേക്ക് വൈകീട്ട് അഞ്ചു മുതൽ പിറ്റേദിവസം ഉച്ചക്ക് 12 വരെ അയക്കാം. പ്രതിദിനം ഒരു ഭാഗ്യശാലിയെ ലക്കി ഡ്രോ വഴി തെരഞ്ഞെടുക്കും. വിജയിയെ അടുത്ത ദിവസം വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. മത്സരം റമദാൻ അവസാനം വരെ തുടരും. വിജയികൾക്കുള്ള സമ്മാനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഈദ് ദിനത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഈദ് ആഘോഷത്തിൽ വിതരണം ചെയ്യും.കുവൈത്തിൽ താമസിക്കുന്ന ഏവർക്കും മത്സരത്തിൽ പങ്കെടുക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.