കുവൈത്തിൽ മെട്രോ റെയിൽ നിർമാണത്തിന് പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മെട്രോ റെയിൽ നിർമ്മാണത്തിന് പദ്ധതി ആവിഷ്കരിച്ചു. നഗരപ്രദേശങ്ങളെ കേന്ദ്രീകരിച ്ചായിരിക്കും പദ്ധതി നടപ്പാക്കുക.
രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളും ബിസിനസ് സെൻററുകളെയും ബന്ധിപ്പിച ്ച് 160 കിലോമീറ്റർ ദൈർഘ്യമുള്ള 68 സ്റ്റേഷനുകളോട് കൂടിയ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അണ്ടര്‍ ഗ്രൗണ്ട് സ ്റ്റേഷനുകളും ഉണ്ടാവും. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട നിർമ്മാണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിെൻറ മേൽനോട്ടത്തിലാണ് പദ്ധതി. ആദ്യഘട്ടത്തിൽ കുവൈത്ത് വിമാനത്താവളത്തിൽനിന്ന് കുവൈത്ത് സിറ്റിയിലെ ബിസിനസ്, ട്രേഡ് സെൻറർ വരെ ബന്ധിപ്പിക്കും. 50 കിലോമീറ്റർ ആണ് ഇൗ ഘട്ടത്തിലുള്ളത്. കുവൈത്ത് വിമാനത്താവളത്തോട് ബന്ധിപ്പിക്കുന്ന ഭാഗങ്ങളില്‍ രണ്ട് തുരങ്കങ്ങളും രണ്ട് സ്റ്റേഷനുകളും ഭൂമിക്കടിയില്‍ നിര്‍മ്മിക്കും. ബദഅ് മുതല്‍ ഷര്‍ഖ് വരെ മേല്‍പാലത്തിലൂടെയാണ് മെട്രോ റെയില്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ട നിര്‍മ്മാണത്തില്‍ 27 സ്‌റ്റേഷനുകളാണുണ്ടാവുക.
ഇതില്‍ ഒമ്പതെണ്ണം വാണിജ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്. സാമ്പത്തിക ലാഭത്തിനപ്പുറം രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഗതാഗത ചെലവുകള്‍ ചുരുക്കുക, ഗതാഗത തടസ്സങ്ങള്‍ കുറക്കുക, വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക തുടങ്ങിയവയാണ് മെട്രോ പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.