എം.ജി.എം വനിത സമ്മേളനം നാളെ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ മുജാഹിദ് ഗേൾസ് മൂവ്മെന്റ് (എം.ജി.എം) വനിത സമ്മേളനം വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടക്കും.
വൈകിട്ട് 5.30 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ അമേരിക്കൻ - കൗൺസലിങ് സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട എന്നിവർ മുഖ്യാതിഥികളാകും. വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.
‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 15, 16, 17, 18 തീയതികളിൽ കരിപ്പൂരിൽ നടക്കുന്ന 10ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചാരണ ഭാഗമായാണ് സംഗമം.
സംഗമത്തിലേക്ക് കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങൾക്ക്- 65829673, 99060684, 99776124.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.