ചെറിയ സിനിമകളുടെ ഉത്സവമായി കല കുവൈത്ത് മൈക്രോ ഫിലിം ഫെസ്റ്റിവൽ
text_fieldsകല കുവൈത്ത് മൈക്രോ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായ ടിയേഴ്സ് ഓഫ് ഡെസേർട്ട് സംവിധായകന് നടൻ ഇർഷാദ് അലി പുരസ്കാരം നൽകുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് ഫിലിം സൊസൈറ്റി മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചലച്ചിത്ര നടൻ ഇർഷാദ് അലി ഉദ്ഘാടനം നിർവഹിച്ചു. കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. ലോകകേരള സഭ അംഗം ആർ. നാഗനാഥൻ സംസാരിച്ചു.
കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ അജിത്ത് പട്ടമന നന്ദിയും പറഞ്ഞു. സിനിമ നിരൂപകൻ ജി.പി. രാമചന്ദ്രൻ, കല കുവൈത്ത് വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, ജോയന്റ് സെക്രട്ടറി ബിജോയ്, ഫിലിം സൊസൈറ്റി കൺവീനർ സജീവ് മാന്താനം എന്നിവർ സന്നിഹിതരായിരുന്നു.
75 കൊച്ചുസിനിമകൾ മാറ്റുരച്ച ഏഴാമത് മൈക്രോ ഫിലിം ഫെസ്റ്റിവലിൽ രതീഷ് സി.വി. അമ്മാസ് സംവിധാനം ചെയ്ത ടിയേഴ്സ് ഓഫ് ഡെസേർട്ട് മികച്ച സിനിമക്കുള്ള അവാർഡ് കരസ്ഥമാക്കി. രാജീവ് ദേവനന്ദൻ സംവിധാനം ചെയ്ത ഏലിയൻ മികച്ച രണ്ടാമത്തെ ചിത്രമായി. മികച്ച സംവിധായകനായി രതീഷ് സി.വി. അമ്മാസിനെയും തിരക്കഥാകൃത്തായി രാജീവ് ദേവനന്ദനെയും (ഏലിയൻ) തിരഞ്ഞെടുത്തു.
കാമറമാൻ: രതീഷ് സി.വി. അമ്മാസ് (ടിയേഴ്സ് ഓഫ് ഡെസേർട്ട്), എഡിറ്റർ ജിന്റോ (ജോബ്), കലാസംവിധാനം: രാജീവ് ദേവനന്ദൻ, നടൻ: സുരേഷ് കാട്ടാക്കട (വിറ്റ്നസ്), നടിമാർ: ജിജുന മേനോൻ (കനൽ), രമ്യ രതീഷ് (അസ്റ്റിവ്), ബാലതാരം: മഴ ജിതേഷ് (സ്മാർത്തവിചാരം, കനൽ), പ്രത്യേക ജൂറി പരാമർശം: റിധിക ശ്രീകാന്ത്, റുഹാനി രതീഷ് (ലൗ ആൻഡ് കെയർ) എന്നിവർക്കാണ് മറ്റു പുരസ്കാരങ്ങൾ.
സിനിമ നിരൂപകൻ ജി.പി. രാമചന്ദ്രൻ മത്സര ഫലപ്രഖ്യാപനവും വിവരണവും നടത്തി. മൈക്രോ ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള അവാർഡ് ദാനവും കല കുവൈത്ത് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡബ്സ് മാഷ് & വൺ മിനിറ്റ് ഷോർട്ട് ഫിലിം വിജയികൾക്കുള്ള അവാർഡും നടൻ ഇർഷാദ് അലിയും ജി.പി. രാമചന്ദ്രനും കല കുവൈത്ത് ഭാരവാഹികളും ചേർന്ന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.