വാഹനാപകടം; ജോർഡനെ അനുശോചനം അറിയിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലേക്ക് പോവുകയായിരുന്ന സൈനിക സഹായ വാഹനം അപകടത്തിൽ പെട്ട് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ കുവൈത്ത് അഗാധമായ അനുശോചനം രേഖപ്പെടുത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന് അനുശോചന സന്ദേശം അയച്ചു. ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ ദുഃഖവും അഗാധമായ സഹതാപവും പ്രകടിപ്പിച്ച അമീർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സന്ദേശത്തിൽ പറഞ്ഞു.
ദാരുണമായ അപകടത്തിൽ ജോർഡൻ ഭരണനേതൃത്വത്തിനും ജനങ്ങൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസം നേർന്ന കുവൈത്ത് പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് ഗസ്സയിൽ സഹായം നൽകുന്നതിൽ ജോർഡൻ നടത്തുന്ന ശ്രമങ്ങളെ കുവൈത്ത് അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.