നിർബന്ധിത സൈനിക സേവനം പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികളുടെ നിർബന്ധിത സൈനിക സേവനം പ്രാബല്യത്തിലായി. മേയ് 10ന് 18 വയസ്സ് തികയുന്ന സ്വദേശികൾക്കാണ് നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുന്നത്. 12 മാസമാണ് പരിശീലന കാലം. ഇതിൽ നാലുമാസം ആയുധങ്ങൾ ഉപയോഗിക്കുന്നതിലുൾപ്പെടെ പരിശീലനത്തിനും എട്ടുമാസം സൗജന്യ സേവനത്തിനുമാണ്. കാപിറ്റൽ ഗവർണറേറ്റിലെ ദസ്മ പൊലീസ് സ്റ്റേഷൻ, അഹ്മദിയിലെ ഉഖൈല പൊലീസ് സ്റ്റേഷൻ, ഫർവാനിയയിലെ സുരക്ഷാ വകുപ്പ് ആസ്ഥാനം, ജഹ്റ സുരക്ഷാ കാര്യാലയം, മുബാറക് അൽ കബീറിലെ അബൂഫതീറ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. ഓരോ ഗവർണറേറ്റുകളിലെയും പ്രായപരിധിയെത്തിയ യുവാക്കൾ അതത് സെൻററുകളിലാണ് തങ്ങളുടെ രേഖകൾ നൽകേണ്ടത്. ഈ ഗണത്തിൽപെടുന്ന യുവാക്കൾ ഇതിനുവേണ്ടി സ്വയം സന്നദ്ധരായി അപേക്ഷ നൽകാതിരിക്കുന്നതും നൽകിയതിന് ശേഷം പിന്മാറുന്നതും നിയമലംഘനവും ശിക്ഷാർഹവുമാണ്.
അർഹരായ യുവാക്കളെ കണ്ടെത്തുന്നത് മേയിലാണെങ്കിലും അവർക്ക് സൈനിക പരിശീലനം നൽകുന്നത് ജൂലൈ മുതൽക്കായിരിക്കും. ഒരു വർഷമാണ് നിർബന്ധിത സൈനിക പരിശീലനത്തിെൻറ കാലപരിധി. ഇതിൽ ആദ്യത്തെ മൂന്നുമാസം ആയുധവും തിരയും ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് നൽകുക. തുടർന്ന് ഓരോ വിഭാഗമായി തിരിച്ച് വിവിധ സേനാ വ്യൂഹങ്ങൾക്കാവശ്യമായ പരിശീലനം നൽകും. മാതാപിതാക്കൾക്ക് ആശ്രയമായ ഏക യുവാവ്, പഠനം, രോഗം എന്നീ സാഹചര്യങ്ങളിലുള്ള യുവാക്കൾക്ക് മാത്രമാണ് ഇതിൽനിന്ന് ഒഴിവുള്ളത്.
ഈ സാഹചര്യങ്ങളില്ലാത്ത എല്ലാ യുവാക്കളും നിർബന്ധമായും സൈനിക പരിശീലനം നേടിയിരിക്കണം. ഇൗ വിഭാഗത്തിൽപെട്ടവർ അത് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. യുവാക്കളിൽ ദേശസ്നേഹം ഈട്ടിയുറപ്പിക്കുന്നതിന് പുറമെ മേഖല അഭിമുഖീകരിക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യവുമാണ് ഈ പദ്ധതി നടപ്പാക്കാൻ അധികൃതരെ േപ്രരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.