ഓൺകോസ്റ്റിൽ മില്ലറ്റ് ഫെസ്റ്റിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ ഹൈപ്പർമാർക്കറ്റായ ഓൺ കോസ്റ്റിൽ മില്ലറ്റ് ഫെസ്റ്റിന് തുടക്കം. ഓൺകോസ്റ്റ് ഖുറൈൻ ശാഖയിൽ ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. ഓൺകോസ്റ്റ് സി.ഇ.ഒ രമേശ് ആനന്ദദാസ്, ഓപറേഷൻ മാനേജർ നിധീഷ് ഡേ, മാർക്കിറ്റിങ് മാനേജർ റിഹാൻ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടിൽ എന്നിവർ പങ്കെടുത്തു.
മില്ലറ്റ് പ്രോത്സാഹനഭാഗമായി ഇന്ത്യാ ഗവൺമെന്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരുകയാണെന്നും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇതിന് പ്രത്യേക താൽപര്യം എടുക്കുന്നുണ്ടെന്നും അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു. എംബസി ഇതിനകം വിവിധ പരിപാടികൾ നടത്തി. തുടർന്നും അവ മുന്നോട്ടുകൊണ്ടുപോകും. ഓൺ കോസ്റ്റ് ഹൈപ്പർമാർക്കറ്റ് ഇതിൽ പങ്കുചേർന്നതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയിൽനിന്നുള്ള നിരവധി ഇനങ്ങൾ ഓൺ കോസ്റ്റിൽ ലഭ്യമാണെന്നും അംബാസർ കൂട്ടിച്ചേർത്തു. ഏറെ ആരോഗ്യകരവും പോഷക സമ്പുഷ്ടവുമാണ് മില്ലറ്റ് ഇനങ്ങൾ എന്നും ഡോ. ആദർശ് സ്വൈക വ്യക്തമാക്കി.
ഇന്ത്യയുടെ സമ്പന്നമായ പാചക പൈതൃകം ആഘോഷിക്കുക, ഇന്ത്യൻ പാചകരീതിയുടെ വൈവിധ്യമാർന്ന രുചികൾ പ്രദർശിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മില്ലറ്റ് ഫെസ്റ്റ് ഒരുക്കിയതെന്ന് ഓൺ കോസ്റ്റ് സി.ഇ.ഒ രമേശ് ആനന്ദ ദാസ് പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി പരമ്പരാഗതവും സമകാലികവുമായ ഇന്ത്യൻ വിഭവങ്ങൾ അവതരിപ്പിക്കുന്ന ഷെഫ് ഛയ്യ തക്കറിന്റെ തത്സമയ പാചക പ്രദർശനം നടന്നു. മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായി ഓൺ കോസ്റ്റിൽ വിവിധ ധാന്യ വിഭാഗങ്ങളുടെ കൂടുതൽ സ്റ്റോക്കുകൾ എത്തിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും വിലക്കിഴിവും ആകർഷകമായ ഓഫറുകളും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.