മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി
text_fieldsകുവൈത്ത് സിറ്റി: മഴക്കാല മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ വിലയിരുത്തി. വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മഴയെ തുടർന്നുള്ള പ്രശ്നങ്ങൾ വേഗത്തിൽ നേരിടാൻ സീസണിൽ വിവിധ സ്ഥലങ്ങളിൽ ഫീൽഡ് ടീമുകളുടെ എണ്ണം വർധിപ്പിക്കും.
മഴവെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ശുചിത്വം ഉറപ്പാക്കാനും പ്രവർത്തനം ഉറപ്പാക്കാനും റോഡുകളിൽ മാലിന്യം വലിച്ചെറിയരുതെന്നും മന്ത്രി പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
മഴവെള്ളം ഒഴുകിപ്പോകുന്ന വഴികൾ വൃത്തിയാക്കൽ, പമ്പിങ് സ്റ്റേഷനുകളുടെ മുന്നൊരുക്കങ്ങൾ എന്നിവ അടക്കം കഴിഞ്ഞ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ ബന്ധപ്പെട്ടവർ മന്ത്രിയെ ധരിപ്പിച്ചു.
മഴ വാഹന ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കൽ, അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യൽ, പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കൽ, വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ, സർക്കാർ ഏജൻസികളുടെ ഏകോപനം, അപകടങ്ങളിൽ അടിയന്തര പരിഹാരങ്ങൾ നടപ്പാക്കൽ എന്നിവയെല്ലാം യോഗം ചർച്ച ചെയ്തു. കാലാവസ്ഥ വകുപ്പ് പ്രതിനിധി വരും കാലയളവിലെ കാലാവസ്ഥയെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.