Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിനെ ഇന്ത്യയിൽ...

കുവൈത്തിനെ ഇന്ത്യയിൽ നിക്ഷേപത്തിന്​ ക്ഷണിച്ച്​ മന്ത്രി ധർമേന്ദ്ര പ്രധാൻ

text_fields
bookmark_border
കുവൈത്തിനെ ഇന്ത്യയിൽ നിക്ഷേപത്തിന്​ ക്ഷണിച്ച്​ മന്ത്രി ധർമേന്ദ്ര പ്രധാൻ
cancel
camera_alt

മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത്​ എണ്ണമന്ത്രി ഡോ. ഖാലിദ്​ അൽ ഫാദിലുമായി കൂടിക്കാഴ്​ച നടത്തുന്നു

കുവൈത്ത്​ സിറ്റി: ഉൗർജ മേഖലയിൽ കുവൈത്തിനെ ഇന്ത്യയിൽ നിക്ഷേപത്തിന്​ ക്ഷണിച്ച്​ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കുവൈത്ത്​ എണ്ണമന്ത്രി ഡോ. ഖാലിദ്​ അൽ ഫാദിലുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ കേന്ദ്രമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്​.

ഉൗർജസുരക്ഷയിൽ പ്രധാനവും വിശ്വസ്​തവുമായ പങ്കാളിയായാണ്​ ഇന്ത്യ കുവൈത്തിനെ കാണുന്നതെന്ന്​ ധർമേന്ദ്ര പ്രധാൻ ട്വിറ്ററിൽ കുറിച്ചു. എണ്ണ, പ്രകൃതിവാതക മേഖലയിൽ ഇരുരാജ്യവും പരസ്​പരം നിക്ഷേപം നടത്തുന്നത്​ സംബന്ധിച്ചാണ്​ ചർച്ചയായത്​.

കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്തിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ ഗാന്ധി പ്രതിമക്കു​ മുന്നിൽ ആദരമർപ്പിക്കുന്നു

ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുവൈത്ത്​ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റി വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി നേര​േത്ത റിപ്പോർട്ടുണ്ടായിരുന്നു. ലോകത്തിലെ അഞ്ചാമത്​ വലിയ സ്വതന്ത്ര നിക്ഷേപനിധികളിലൊന്നായ കുവൈത്ത്​ ഇൻവെസ്​റ്റ്​​മെൻറ്​ അതോറിറ്റി ഇന്ത്യയിൽ 500 കോടി ഡോളറി​െൻറ നിക്ഷേപത്തിനാണൊരുങ്ങുന്നത്​ എന്നാണ്​ കഴിഞ്ഞ വർഷം ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചത്​.

വിമാനത്താവള, ഹൈവേ, മറ്റ്​ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത്​ നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയുക്ത നിക്ഷേപ പദ്ധതിക്ക്​ കുവൈത്ത്​ സർക്കാർ ഇന്ത്യക്ക്​ മുന്നിൽ നിർദേശം സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്​. കിഴക്കൻ യൂറോപ്പിൽ റിയൽ എസ്​റ്റേറ്റ്​, ഭവനപദ്ധതികൾ, സ്വതന്ത്ര സാമ്പത്തിക മേഖല എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താനാണ്​ കുവൈത്ത്​ താൽപര്യം പ്രകടിപ്പിച്ചത്​. ഇന്ത്യ നിക്ഷേപത്തിന്​ പറ്റിയ ഇടമാണെന്നാണ്​ കുവൈത്തി​െൻറ വിലയിരുത്തൽ. ചില രാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ സങ്കീർണതകൾ സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ഉൗന്നൽ കൊടുക്കാൻ കുവൈത്തിനെ പ്രേരിപ്പിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaMinister Dharmendra PradhanKuwait news
Next Story