സമഗ്ര അഴിച്ചുപണിക്ക് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം യുവരക്തങ്ങൾക്ക് പ്രാമുഖ്യം നൽകി സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 60 നുമുകളിലുള്ളവർക്ക് നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തും. 55നും 60നും ഇടയിൽ പ്രായമുള്ളവരോട് ഒരാഴ്ചക്കകം സ്വയം വിരമിക്കാൻ ആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് നിർദേശം നൽകി.
മുൻകാലങ്ങളിൽ 65വരെ സേവനകാലം നീട്ടി നൽകിയവരെയും ഒഴിവാക്കും. കാര്യക്ഷമത വർധിക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര പരിഷ്കരണത്തിന് മന്ത്രി നിർദേശം നൽകിയത്. ഉന്നത തസ്തികയിലുള്ളവർ സർവിസ് കാലം നീട്ടിവാങ്ങുന്നത് മൂലം പുതിയ ആളുകൾക്ക് പ്രമോഷനും ഉന്നത തസ്തികകളിൽ അവസരവും നഷ്ടപ്പെടുന്നുവെന്ന പരാതിയും പരിഷ്കരണത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.
സുപ്രധാന തസ്തികയിൽ ഇരിക്കുന്ന വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രം പ്രായനിബന്ധനയിൽ പ്രത്യേക ഇളവ് നൽകും. മധ്യവയസ്സിലുള്ള കാര്യക്ഷമത തെളിയിച്ച ഉദ്യോഗസ്ഥർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, ബ്രിഗേഡിയർ, ലെഫ്റ്റനന്റ് കേണൽ, കേണൽ തസ്തികയിൽ എത്തും.
മന്ത്രിയുടെ നിർദേശം കർശനമാണെന്നും ആരുടെയും സ്വാധീനത്തിന് വഴങ്ങി ഇളവ് നൽകില്ലെന്നും ഉ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.