തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്ക് ഉറപ്പുപറയാനാവില്ല -മന്ത്രി വി.കെ. സിങ്
text_fieldsകുവൈത്ത് സിറ്റി: തൊഴിൽപ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് നിരാശ പകർന്ന് കേന്ദ്രമന്ത്രി വി.കെ. സിങ്ങിെൻറ രണ്ടാം കുവൈത്ത് സന്ദർശനം. ഖറാഫി നാഷനൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകാനാവില്ലെന്ന് പറഞ്ഞ മന്ത്രി വിഷയത്തിൽ ഇവിടത്തെ നിയമത്തിെൻറ പരിധിയിൽനിന്ന് കഴിയുന്നത് മാത്രമേ ചെയ്യാനാവൂവെന്ന് കൂട്ടിച്ചേർത്തു. നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇഖാമ കാലാവധി കഴിഞ്ഞ ഖറാഫി നാഷനൽ തൊഴിലാളികളുടെ പിഴ ഒഴിവാക്കി നാട്ടിൽ പോവാൻ അവസരമൊരുക്കണമെന്ന് കുവൈത്ത് തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ അഭ്യർഥിച്ചിട്ടുണ്ട്.
ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. തൊഴിൽപ്രശ്നം മൂലം പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായം എത്തിക്കാൻ പ്രവാസി ഇന്ത്യൻ സമൂഹം കൈകോർക്കണം. ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾക്ക് സഹായമെത്തിക്കുന്നതിന് എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സമൂഹം വേണ്ടത് ചെയ്യണം. സൗദിയിൽ മൂന്നു കമ്പനികളിൽ ഇതുപോലെ തൊഴിൽ പ്രശ്നം ഉണ്ടായപ്പോൾ പ്രവാസി സംഘടനകൾ ചെയ്തുകൊടുത്ത സഹായങ്ങൾ അഭിനന്ദനീയമാണ്. ഇത്തരം ഇടപെടലുകൾ എല്ലാ രാജ്യങ്ങളിലും ഉണ്ടാവണം.
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസരേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന 29,000 ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപനം നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിങ് മടങ്ങിയിട്ട് ഒരുവർഷം പിന്നിട്ടിട്ടും നടപടിയൊന്നുമായില്ല. 2016 സെപ്റ്റംബറിൽ കുവൈത്ത് സന്ദർശിച്ചപ്പോഴാണ് വിഷയത്തിൽ വേണ്ടത് ചെയ്യാമെന്ന് കുവൈത്ത് ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മന്ത്രിയുടെ രണ്ടാം സന്ദർശനം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയൊന്നുമുണ്ടായില്ല. ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ അധികപേർക്കും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ട്. 27000 ഇന്ത്യക്കാർ കുവൈത്തിൽ അനധികൃത താമസക്കാരായി ഉണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ ഏകദേശ കണക്കാണ്. 29,000ത്തിലധികം ഇന്ത്യക്കാർ ഇഖാമ നിയമലംഘകരായി കുവൈത്തിൽ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. വീട്ടുജോലിക്കിടെ ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായി മാറിയവരാണ് ഇവരിലേറെയും. അനധികൃത താമസക്കാരെ ഒരാളെയും വിടാതെ പിടികൂടുമെന്ന് മുന്നറിയിപ്പ് നൽകി തുടർച്ചയായ റെയ്ഡുകളുമായി കുവൈത്ത് അധികൃതർ മുന്നോട്ടുപോവുേമ്പാൾ ഭീതിയോടെയാണ് ഇൗ തൊഴിലാളികൾ ഒാരോ ദിവസവും തള്ളിനീക്കുന്നത്.
സമയബന്ധിതമായി പ്രശ്നപരിഹാരത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ജോലിയും ഇഖാമയും ഇല്ലാതെ മാസങ്ങളായി ദുരിതം പേറുകയാണ് ഖറാഫി നാഷനലിലെ രണ്ടായിരത്തില്‍ അധികം ഇന്ത്യന്‍ തൊഴിലാളികൾ. ഇവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തൊഴിൽ-ആഭ്യന്തര വകുപ്പ് മന്ത്രാലയങ്ങളുമായി എംബസി ലേബര്‍ വിഭാഗം നിരന്തരം ആശയവിനിമയം നടത്തിവരുന്നുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിെൻറ മുന്നില്‍ ഖറാഫി തൊഴിലാളികള്‍ നേരിട്ട് വിഷയം ധരിപ്പിച്ചിരുന്നു. തുടര്‍ന്ന്, അദ്ദേഹം ഇത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ ശ്രദ്ധയില്‍പ്പെടുത്തി. ഇതിെൻറ അടിസ്ഥാനത്തില്‍ നവംബറില്‍ സുഷമ സ്വരാജ് കുവൈത്ത് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. എന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ഇൗ സാഹചര്യത്തിലായിരുന്നു വി.കെ. സിങ്ങിെൻറ സന്ദർശനം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽനിന്ന് നിരവധി പരാതികളാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അയച്ചത്.
വി.കെ. സിങ്ങിനെ കുവൈത്തിൽ അയക്കുന്നു എന്നറിഞ്ഞത് മുതൽ ഇന്ത്യൻ സമൂഹം ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ, അവരെ നിരാശപ്പെടുത്തുന്നതാണ് സന്ദർശന ഫലം. വെള്ളിയാഴ്ച മന്ത്രി കുവൈത്തില്‍നിന്ന് മടങ്ങും. നേരത്തെ മന്ത്രി എം.ജെ. അക്ബർ കുവൈത്ത് സന്ദർശിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.