വിലക്കയറ്റം തടയാന്‍ നടപടികളുമായി വാണിജ്യ -വ്യവസായ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നു. വിലവര്‍ധന, ഗുണമേന്മ എന്നിവയെക്കുറിച്ച പരാതി മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറായ 135ലോ വൈബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നിരീക്ഷണവും അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യോൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ വിതരണക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റി മേധാവിക്ക് വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യോൽപന്നങ്ങളുടെ വില വർധിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ അയ്ബാൻ നേരത്തേ നിർദേശിച്ചിരുന്നു. ഫെഡറേഷൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റി തലവന്‍ അബ്ദുൽ വഹാബ് അൽ ഫാരെസ് നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ സഹകരണ സംഘങ്ങളുടെ തലവന്മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സഹകരണ വിപണികളിലെ വിലസ്ഥിരത കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അൽ ഫാരെസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.