വാണിജ്യമന്ത്രാലയം കടകളിൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തുന്നു. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടാനുമാണ് പരിശോധന കാമ്പയിൻ നടത്തുന്നത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നു. നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
ഫോണുകള്‍, ബാഗുകള്‍, വാച്ച്, വസ്ത്രങ്ങള്‍, സ്ത്രീകളുടെ ആഭരണങ്ങള്‍, വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ തുടങ്ങിയവയാണ് പിടികൂടിയത്. യാഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.