കൃത്രിമ വിലക്കയറ്റം തടയുമെന്ന് വാണിജ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അൽ ശുറൈആൻ വിലനിരീക്ഷണ സമിതി പുനഃസംഘടിപ്പിച്ചു. വിപണി നിരീക്ഷണം ഉൗർജിതമാക്കാനാണിത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുമെന്നും കൃത്രിമ വിലക്കയറ്റവും നിയമലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക വിപണിയിലെ മത്സരക്ഷമത മെച്ചപ്പെടുത്താൻ ഇടപെടുമെന്നും വില നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കുമെന്നും മന്ത്രി അധികാരമേറ്റയുടൻ വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ വർഷം വിവിധ ഉൽപന്നങ്ങൾക്ക് 7.5 ശതമാനം മുതൽ 28 ശതമാനം വരെയാണ് വില കൂടിയത്. ആഗോളതലത്തിൽതന്നെ പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടായിട്ടുണ്ട്. ഉൽപാദനവും വിതരണവും കുറഞ്ഞത്, കടൽവഴിയും കരവഴിയുമുള്ള ചരക്കുനീക്കത്തിലുണ്ടായ ചെലവ് വർധന, ഭാഗികമായ തൊഴിൽ, തൊഴിലാളിക്ഷാമം, സംഭരണത്തിെൻറ ചെലവ് വർധിച്ചതും കണ്ടെയ്നറുകളുടെ ക്ഷാമവും, മാടുകളിലെ രോഗവും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ കോവിഡ് വ്യാപനം എന്നിവ വിലക്കയറ്റത്തിന് കാരണമായി. ഇനിയും വില വർധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കൃത്രിമ വിലക്കയറ്റം തടയാൻ വാണിജ്യ മന്ത്രാലയം നടപടികൾ ഉൗർജിതമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.