പ്രതിരോധ മന്ത്രാലയം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി കരാറിൽ ഒപ്പുെവച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി പ്രതിരോധ മന്ത്രാലയം സഹകരണ കരാറിൽ ഒപ്പുെവച്ചു. ശാസ്ത്ര സാങ്കേതിക ഗവേഷണം, നവീകരണങ്ങൾ, നൂതന മേഖലകളിൽ എന്നിവയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതാണ് കരാറെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രിസഭയുടെ തീരുമാനങ്ങളും ശിപാർശകളും നടപ്പിലാക്കാൻ സഹായിക്കുന്ന പഠന മേഖലയിലെ ഗവേഷകരുടെയും കൺസൽട്ടന്റുമാരുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ഗവേഷണ പദ്ധതികളും താൽപര്യമുള്ള പദ്ധതികളും നടപ്പിലാക്കുന്നതിലും പിന്തുണക്കുന്നതിലും തന്ത്രപരമായ പങ്കാളി എന്ന നിലയിൽ സർക്കാർ ഏജൻസികളുടെ ആവശ്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് കൈകാര്യം ചെയ്യും.
സാങ്കേതിക മേഖലയിൽ ജോലിയും ഉൽപാദനവും വികസിപ്പിക്കാനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാസ്ത്ര-ഗവേഷണ വൈദഗ്ധ്യത്തിൽനിന്ന് പ്രയോജനം നേടാനുമുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ താൽപര്യത്തിൽനിന്നാണ് കരാർ രൂപപ്പെട്ടതെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
ഗവേഷണ പദ്ധതികളും പഠനങ്ങളും പ്രവർത്തിക്കാനും നടപ്പിലാക്കാനും സർക്കാർ ഏജൻസികൾ നേരിടുന്ന വെല്ലുവിളികൾക്ക് മികച്ച പരിഹാരങ്ങൾ കണ്ടെത്താനും കരാർ ഗുണകരമാകുമെനാണ് പ്രതീക്ഷ. പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ ഡോ. ഷമൈൽ അഹമ്മദ് അസ്സബാഹ്, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മനിയ അൽ സെദിരാവി എന്നിവർ കരാറിൽ ഒപ്പുവെക്കുന്നതിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.