Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വകാര്യ മേഖലയിലേക്ക്​...

സ്വകാര്യ മേഖലയിലേക്ക്​ വിസ മാറ്റം അനുവദിക്കില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം​

text_fields
bookmark_border
സ്വകാര്യ മേഖലയിലേക്ക്​ വിസ മാറ്റം അനുവദിക്കില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം​
cancel

കുവൈത്ത്​ സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന്​​ സ്വകാര്യ മേഖലയിലേക്ക്​ വിസ മാറ്റം വിലക്കി. പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാറിന്​ പദ്ധതിയുണ്ട്​.

ഇവർ കമ്പനി വിസയിലേക്ക്​ മാറി കുവൈത്തിൽ തന്നെ തുടരുന്നതു​ തടയാനാണ്​ വിസ മാറ്റം വിലക്കിയത്​. ഇതോടെ ഇൗ തൊഴിലാളികൾക്ക്​ സ്വന്തം നാട്ടിലേക്ക്​ തിരിച്ചുപോവേണ്ടിവരും. പൊതുമേഖലയിൽ 100 ശതമാനം സ്വകാര്യവത്​കരണമാണ്​ ലക്ഷ്യമെങ്കിലും വിദ്യാഭ്യാസ മന്ത്രാലയംപോലെ ചില വകുപ്പുകളിൽ ഇതിന്​ പ്രാ​യോഗിക ബുദ്ധിമുട്ടുകളുണ്ട്​.

അതുകൊണ്ടാണ്​ പകുതി പേരെയെങ്കിലും പെ​െട്ടന്ന്​ ഒഴിവാക്കണമെന്ന്​ തീരുമാനിച്ചത്​. സർക്കാർ വകുപ്പുകളിൽനിന്ന്​ സ്വ​കാര്യ മേഖലയിലേക്ക്​ വിസ മാറ്റം വിലക്കി നേരത്തേ മാൻപവർ അതോറിറ്റിയുടെ പൊതുവായ ഉത്തരവുണ്ടായിരുന്നു. ഫലസ്​തീൻ പൗരന്മാർ, കുവൈത്തി വനിതകളുടെ വിദേശിയായ ഭർത്താവും മക്കളും, കുവൈത്ത്​ പൗരന്മാരുടെ വിദേശിയായ ഭാര്യ, ഡോക്​ടർമാരും നഴ്​സുമാരും ഉൾപ്പെടെ ആരോഗ്യ ജീവനക്കാർ എന്നിവരെ വിലക്കിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ​

വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന്​ പിരിച്ചുവിടുന്നവർ രാജ്യത്ത്​ തുടരുന്നത്​ തടയാനാണ്​ വിസ മാറ്റം അനുവദിക്കരുതെന്ന്​ പ്രത്യേക നിർദേശം നൽകിയത്​. സ്വ​കാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്കുള്ള വിസ മാറ്റം വിലക്കി മാൻപവർ അതോറിറ്റി നേരത്തേ ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. തൊഴിൽ വിപണിയിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനും വിദേശ തൊഴിലാളികളുടെ ആധിക്യം കുറക്കുന്നതിനുമാണ്​ പരിഷ്​കരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaprivate sectorMinistry of Education
Next Story