വിദേശകാര്യ മന്ത്രാലയം കോൺസുലാർ കമ്യൂണിക്കേഷൻ സെന്റർ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തും വിദേശത്തുമുള്ള കുവൈത്ത് പൗരന്മാർക്ക് സേവനങ്ങളും നേരിട്ടുള്ള സഹായവും വാഗ്ദാനം ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം സംയോജിത കോൺസുലാർ കമ്യൂണിക്കേഷൻ സെന്റർ ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളിലും അല്ലാതെയും എല്ലാ അന്വേഷണങ്ങൾക്കും കേന്ദ്രത്തെ സമീപിക്കാം.
വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനും ഉത്തരം ലഭിക്കും. ദിവസവും 24 മണിക്കൂറും പൊതു അവധി ദിവസങ്ങളിലും കേന്ദ്രം പ്രവർത്തിക്കും. കുവൈത്തിൽ നിന്ന് 159 എന്ന നമ്പറിലും വിദേശത്തുള്ളവർക്ക് 00965159 എന്ന നമ്പറിലും ബന്ധപ്പെടാം. ബാക്കപ്പ് നമ്പർ: 0096522225504. പൗരൻമാർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള വിദേശ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ സേവനം. വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.