ആരോഗ്യമന്ത്രാലയ ജീവനക്കാർക്ക് വാർഷികാവധിയെടുക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാർക്കും വാർഷികാവധി എടുക്കാൻ അനുമതി നൽകി.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് പ്രത്യേക വിജ്ഞാപനത്തിലൂടെ വാർഷികാവധി മരവിപ്പിച്ച നടപടി പിൻവലിച്ചത്.
സമീപ ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജീവനക്കാർക്ക് ആശ്വാസമായ തീരുമാനം വന്നത്.
മാനസിക സമ്മർദത്തിൽ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ അവധിയെടുക്കാനുള്ള അവസരം പോലും അനിശ്ചിതമായി നിലച്ചപ്പോൾ നിരാശരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.