ബാച്ചിലർ മുറികൾ കോവിഡ് പരത്തുന്നതായി ആരോഗ്യമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ബാച്ചിലർ മുറികളിൽ വിദേശ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്നത് കോവിഡ് പരക്കാൻ കാരണമാകുന്നതായി ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. പല തൊഴിലാളി ക്യാമ്പുകളിലും ഒരുമുറിയിൽ 16 പേർ വരെ ഒരുമിച്ച് താമസിക്കുന്നു.മുറിയിൽ ഒരാൾക്ക് രോഗലക്ഷണമുണ്ടായാൽ നിലവിലെ സാഹചര്യത്തിൽ അവിടെ തന്നെ കഴിയേണ്ട അവസ്ഥയാണുള്ളത്. ജാഗ്രതയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചെറിയ മുറികളിൽ കൂടുതൽ പേർ താമസിക്കുന്നത് വൈറസ് പകരുന്നതിന് കാരണമാകും.
ഇത്തരം മുറികളിൽ സാമൂഹിക അകലം പാലിക്കുന്നതിന് പരിമിതിയുണ്ട്. തൊഴിലുടമകൾ വിഷയത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് പര്യാപ്തമായ വൃത്തിയുള്ള താമസസൗകര്യം ഒരുക്കിനൽകാൻ തൊഴിലുടമകൾ തയാറാകണമെന്നും അധികൃതർ നിർദേശം നൽകി.
ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയത്തിെൻറ വിലയിരുത്തൽ ശരിയാണ്. വിവിധ കമ്പനികളിൽ ജോലിയുള്ളവരും ബാച്ചിലർ മുറികളിൽ കൂട്ടത്തോടെ താമസിക്കുന്നുണ്ട്.ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവരിലൂടെ തൊഴിലിടത്തിൽ എത്താനും അവിടെനിന്ന് പലഭാഗത്തേക്കും വ്യാപിക്കാനും സാധ്യതയുണ്ട്. കോവിഡ് പ്രതിസന്ധി ആരംഭിച്ച ഘട്ടത്തിൽ കുവൈത്തിൽ വ്യാപനം ഉണ്ടായത് നിർമാണ കരാർ കമ്പനി വഴിയാണെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു.
പല കമ്പനികളുടെയും ലേബർ ക്യാമ്പുകളിൽ ദയനീയമാണ് താമസ സൗകര്യം. തൊഴിലാളികൾ തിങ്ങിത്താമസിക്കുകയാണ്. ഒരുവിധ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളും പാലിക്കാൻ ഇവിടങ്ങളിൽ കഴിയില്ല. ഒരാൾക്ക് വൈറസ് ബാധ വന്നാൽപോലും മാറ്റിക്കിടത്താൻ സ്ഥലമുണ്ടാകില്ല. മാനുഷികനന്മയുടെ പേരിൽ സഹകരിച്ച് കഴിയുകയാണ് ആളുകൾ. ചിലയിടത്ത് തർക്കങ്ങളും റിപ്പോർട്ട് ചെയ്തു.
രോഗം വന്നയാളെ ഇറക്കിവിട്ട സംഭവവുമുണ്ടായി. ഭൂരിഭാഗം സ്ഥലങ്ങളിലും അസുഖബാധിതരായ സഹജീവികളെ കഴിയുന്നവിധം നന്നായി പരിചരിക്കുന്നതാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.