ആ ദൃശ്യങ്ങൾ പുതിയതല്ല
text_fieldsകുവൈത്ത് സിറ്റി: വർഷങ്ങൾക്കു മുമ്പത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. വനിതാ ജയിലിൽ നടന്ന കലാപങ്ങൾ ഉൾപ്പെടുന്ന വീഡിയോ ക്ലിപ്പ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഈ ദൃശ്യങ്ങൾ 2016ൽ നടന്ന സംഭവമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആ സമയത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായും അറിയിച്ചു. സംഭവങ്ങൾ പ്രചരിപ്പിക്കും മുമ്പ് കൃത്യത അന്വേഷിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ എടുക്കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.