സമൂഹ മാധ്യമങ്ങളെ കര്‍ശനമായി നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: പൊതു ധാർമികത ലംഘിക്കുകയോ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സിവിൽ സർവിസുകാരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ചുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം.
ഉദ്യോഗസ്ഥർക്കും സുരക്ഷാ സംവിധാനങ്ങൾക്കും, തങ്ങളുടെ ഡ്യൂട്ടി ചെയ്യുമ്പോൾ അപകീർത്തികരമായ പരാമർശങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക് ആൻഡ് സൈബർ ക്രൈം ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ തെളിവുകൾ ശേഖരിച്ചുവരുകയാണ്. അതിനിടെ രാജ്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കളോട് നിയമവും പൊതുധാർമികതയും പാലിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
പൊതുസമൂഹത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതും അവയെ അവഹേളിക്കുന്നതുമായ നടപടികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. രാജ്യത്തിനകത്തുനിന്നുള്ള സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി തെറ്റായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സംശയാസ്പദമായ അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും അധാർമികത പ്രചരിപ്പിക്കുന്ന സൈറ്റുകൾക്കുപിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.