സഹേൽ ആപ്പുവഴി പുതിയ സേവനമവതരിപ്പിച്ച് നീതിന്യായ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ ഏകീകൃത പ്ലാറ്റ്ഫോമായ `സഹേൽ' ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് നീതിന്യായ മന്ത്രാലയം. സാമ്പത്തിക നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന ‘നോ ഫിനാൻഷ്യൽ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്‘ ആണ് സഹേൽ ആപ്പുവഴി അവതരിപ്പിച്ചതെന്ന് നീതിന്യായ എൻഡോവ്മെന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി വ്യക്തമാക്കി.
ബാധകമായ ഫീസ് അടച്ചതിന് ശേഷം ഇഷ്യൂ ചെയ്യുന്ന തിയതി വരെ എൻഫോഴ്സ്മെന്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിക്കുന്ന ‘നോ ഫിനാൻഷ്യൽ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്‘ നേടാൻ ഈ സേവനത്തിലൂടെ സാധിക്കും.
സഹൽ ആപ്പിലൂടെ നീതിന്യായ മന്ത്രാലയം ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണെന്നും കൂടുതൽ ഓൺലൈൻ സേവനങ്ങൾ ആരംഭിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഡോ.അൽ വാസ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.