സ്വകാര്യ ആശുപത്രികളിൽ ചെറിയ ശസ്ത്രക്രിയകളാവാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആശുപത്രികൾക്ക് ചെറു ശസ്ത്രക്രിയകൾ നടത്താൻ ആരോഗ്യമന്ത്രാലയം അനുമതി നൽകി. ജനറൽ അനസ്തേഷ്യ മാത്രം ആവശ്യമുള്ളതും ശസ്ത്രക്രിയാനന്തരം തീവ്രപരിചരണം ആവശ്യമില്ലാത്തതുമായ ശസ്ത്രക്രിയകൾക്കാണ് അനുമതി നൽകിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ നടത്തുന്നതിന് ഏർപ്പെടുത്തിയ വിലക്കാണ് ഭാഗികമായി നീക്കിയത്.
ജനറൽ അനസ്തേഷ്യ മാത്രം ആവശ്യമുള്ള ചെറു ശസ്ത്രക്രിയകൾ നടത്താനാണ് അനുമതി. രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ളതോ രക്തം ആവശ്യമായി വരുന്നതോ ആയ ശസ്ത്രക്രിയകൾ നടത്താൻ പാടില്ല. അമ്പതിന് മുകളിൽ പ്രായമുള്ളവർ, പ്രതിരോധശേഷി കുറവായ നിത്യരോഗികൾ, ശ്വാസകോശരോഗങ്ങൾ ഉള്ളവർ എന്നിവരിൽ സർജറി നടത്താൻ സ്വകാര്യ ആശുപത്രികൾക്ക് അനുമതി ഉണ്ടാകില്ല. ശസ്ത്രക്രിയക്ക് 48 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.