മിഷ്കാത്തുൽ ഹുദാ മദ്റസ സാഹിത്യോത്സവം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഷ്കാത്തുൽ ഹുദാ മദ്റസ സാഹിത്യോത്സവം സബാഹിയ ദാറുൽ ഖുർആൻ അങ്കണത്തിൽ നടന്നു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. ഖുർആൻ പാരായണം, ഷോർട്ട് സ്പീച്സ്, സ്റ്റോറി ടെല്ലിങ്, ഗാനാലാപനം തുടങ്ങി കുട്ടികളുടെ സാഹിത്യാഭിരുചി പ്രകടമാകുന്ന മത്സരങ്ങൾ നടന്നു.
ഇബ്രാഹിം തോട്ടങ്കണ്ടി സ്വാഗതം പറഞ്ഞു. ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു. പാരന്റിങ് സെഷനിൽ ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി അനുഭവങ്ങൾ പങ്കുവെച്ചു. ആദിൽ സലഫി, ജൈസൽ എടവണ്ണ, കൗലത് സ്വലാഹിയ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.മത്സരങ്ങളിൽ പങ്കെടുത്തവർക്കും കഴിഞ്ഞ അധ്യയന വർഷത്തിൽ വിജയിച്ച കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്റസയിൽ പ്രവേശനം തുടരുന്നതായി ഹുദ സെന്റർ അറിയിച്ചു. വിവരങ്ങൾക്ക്. 94162810, 97415065, 50770465.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.