മിശ്കാത്തുൽ ഹുദാ മദ്റസ പ്രവേശനോത്സവം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിശ്കാത്തുൽഹുദാ മദ്റസയുടെ പ്രവേശനോത്സവം ശനിയാഴ്ച നടന്നു. ബെയ്റൂത് സ്ട്രീറ്റിലുള്ള മസ്ജിദ് അൽ സീർ ഓഡിറ്റോറിയത്തിലാണ് മദ്റസ പ്രവർത്തിക്കുന്നത്.
കെ.എൻ.എം സിലബസ് അടിസ്ഥാനമാക്കി കെ.ജി മുതൽ ഏഴുവരെയുള്ള ക്ലാസുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മദ്റസ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുതിർന്ന കുട്ടികൾക്കുവേണ്ടിയുള്ള (സി.ആർ.ഇ) കണ്ടിന്യൂസ് റിലീജിയസ് എജുക്കേഷനും ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്നു.
ശനിയാഴ്ചകളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് മദ്റസയുടെ പ്രവർത്തന സമയം. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനോത്സവ പൊതുയോഗം ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തോട്ടങ്കണ്ടി സ്വാഗതവും ജൈസൽ എടവണ്ണ നന്ദിയും പറഞ്ഞു. ആദിൽ സലഫി, അബൂബക്കർ വടക്കാഞ്ചേരി ആശംസപ്രഭാഷണം നടത്തി.
പൊതുയോഗത്തിൽ കഴിഞ്ഞ അക്കാദമിക് വർഷത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരും, രക്ഷിതാക്കളും കുട്ടികളുമായി അനേകം പേർ പരിപാടിയിൽ പങ്കെടുത്തു. അടുത്തുതന്നെ മിശ്കാത്തുൽ ഹുദാ മദ്റസയുടെ ശാഖ ഫഹാഹീലിൽ പ്രവർത്തനം ആരംഭിക്കും.
കുവൈത്തിലെ മലയാളികളുടെ ഇടയിൽ ഏറെ സുപരിചിതമായ സ്ഥാപനത്തിലേക്ക് അഡ്മിഷൻ തുടരുന്നുവെന്നും വിശദ വിവരങ്ങൾക്ക് 94162810, 50770465, 66657387 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഹുദാ സെന്റർ എജുക്കേഷൻ സെക്രട്ടറി ഇബ്രാഹിം തോട്ടങ്കണ്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.