ചാരിതാർഥ്യത്തോടെ മിശ്രിഫിൽനിന്ന് അവർ മടങ്ങി
text_fieldsകുവൈത്ത് സിറ്റി: സ്തുത്യർഹമായ സേവനം നൽകിയശേഷം ചാരിതാർഥ്യത്തോടെ അവർ മിശ്രി ഫിൽനിന്ന് മടങ്ങി. ആരോഗ്യമന്ത്രാലയം വിദേശികളുടെ വൈറസ് പരിശോധനക്ക് മിശ്രിഫിൽ സജ്ജീകരിച്ച പ്രത്യേക കേന്ദ്രത്തിൽ ഒരാഴ്ച മികച്ച രീതിയിൽ സേവനം നടത്തിയാണ് നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേവകരും മടങ്ങിയത്. ആയിരങ്ങൾ പരിശോധനക്കെത്തിയപ്പോൾ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേവനത്തിനെത്തിയവരും നല്ല രീതിയിലാണ് ക്യാമ്പിൽ പ്രവർത്തിച്ചത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും കഠിനപ്രയത്നം നടത്തി.
സന്ദർശകർക്ക് പൂ നൽകിയാണ് സ്വീകരിച്ചതെങ്കിൽ പരിശോധന പൂർത്തിയാക്കി മടങ്ങുേമ്പാൾ ഭക്ഷണപ്പൊതിയും നൽകി. ആയിരങ്ങളെ പരിശോധിച്ചപ്പോൾ ഒരാൾക്ക് മാത്രമാണ് മിശ്രിഫ് ക്യാമ്പിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇൗജിപ്ഷ്യൻ വനിതക്കാണ് ഇവിടത്തെ പരിശോധനയിൽ കോവിഡ് കണ്ടെത്തിയത്. തുടർന്ന് ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. വൈറസ് പുറത്തേക്ക് പടരാൻ ഇൗ ഒരു കേസ് മതിയായിരുന്നു. അതുകൊണ്ടുതന്നെ മിശ്രിഫിലെ ക്യാമ്പിൽ നടത്തിയ പരിശോധന വെറുതെയായില്ല. ബാക്കിയെല്ലാവർക്കും വൈറസ് ബാധയില്ല എന്ന് ബോധ്യമായതിെൻറ ആശ്വാസം വേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.