മിഷൻ വിങ്സ് ഒാഫ് കംപാഷൻ: പത്ത് വിമാന ടിക്കറ്റ് നൽകി എം.ഇ.എസ് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായും മറ്റു പ്രശ്നങ്ങളാലും നാടണയാൻ കൊതിക്കുന്നവർക്കായി ആശ്വാസത്തി
െൻറ കൈത്തിരിനാളം വീണ്ടും. നാട്ടിലേക്ക് തിരിച്ചുപോവാൻ വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്കായി ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’
ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിയിലേക്ക് എം.ഇ.എസ് കുവൈത്ത് പത്ത് വിമാന ടിക്കറ്റ് നൽകി.
ഈ പ്രതിസന്ധിയുടെ തുടക്കം മുതൽ എം.ഇ.എസ് കുവൈത്ത് അശരണരെ സഹായിക്കാൻ വിവിധ പദ്ധതികൾ നടപ്പിൽ വരുത്തി കഴിഞ്ഞു. 5000ത്തിൽ പരം ആളുകൾക്ക് ഭക്ഷണ കിറ്റുകൾ
വിതരണം ചെയ്യാൻ കഴിഞ്ഞു.
മാധ്യമവും മീഡിയ വണും തുടക്കം കുറിച്ച ഈ പദ്ധതിയിൽ നിറഞ്ഞ സംതൃപ്തിയോടെയാണ് എം.ഇ.എസ് കുവൈത്ത്
ഭാഗവാക്കാവുന്നതെന്നും അംഗങ്ങളും അഭ്യുദയകാംക്ഷികളും ബുദ്ധിമുട്ടുകൾ മാറ്റിവെച്ച് സഹകരിച്ചത് കൊണ്ടാണ് പത്ത് ടിക്കറ്റുകൾ നൽകാൻ കഴിഞ്ഞതെന്നും
എം.ഇ.എസ് പ്രസിഡൻറ് എൻ. മുഹമ്മദ് റാഫി, ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂർ, ട്രഷറർ പി.ടി. അഷ്റഫ് മൂസ, വൈസ് പ്രസിഡൻറ് ഡോ. സി.പി. മുസ്
തഫ, ഖലീൽ അടൂർ, സെക്രട്ടറിമാരായ റമീസ് സാലിഹ്, അൻവർ മൻസൂർ സേഠ്, ജോയൻറ് ട്രഷറർ ഫിറോസ് കുളങ്ങര എന്നിവർ അറിയിച്ചു.
പദ്ധതിയുടെ കോഒാഡിനേറ്റർമാരായി പ്രവർത്തിച്ചത് സാദിഖ് അലി, റമീസ് സാലിഹ് ബാത്ത, ടി.വി. അർഷാദ് എന്നിവരാണ്. എം.ഇ.എസ് മെംബർമാർക്ക് പുറമെ എം.ഇ.എസ് കുറ്റിപ്പുറം എൻജിനീയറിംഗ് കോളജിെൻറ അലുംനി അസ്സോസിയേഷനായ എം.ഇ.എസ്.സി.ഇ, അലുംനി കുവൈത്തിെൻറ മെംബർമാരും ടിക്കറ്റ് വിഹിതത്തിലേക്ക് പണം നൽകി സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.