‘എം.കെ. പ്രേംനാഥ് സമാനതകളില്ലാത്ത സോഷ്യലിസ്റ്റ്’
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ ജീവിതത്തിൽ സത്യസന്ധത കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും പകരംവെക്കാനില്ലാത്ത സോഷ്യലിസ്റ്റ് ആയിരുന്നു എം.കെ. പ്രേംനാഥ് എന്ന് വി. കുഞ്ഞാലി പറഞ്ഞു. പത്താം വയസ്സിൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച പ്രേംനാഥ് 72ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ മാതൃക സോഷ്യലിസ്റ്റ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനത കൾച്ചറൽ സെൻറർ ഓവർസീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇ.പി. ദാമോദരൻ മാസ്റ്റർ പ്രേംനാഥിന്റെ സവിശേഷമായ വ്യക്തിത്വജീവിതത്തെക്കുറിച്ച് സംസാരിച്ചു. ഗാന്ധിജിയുടെയും ഡോ. ലോഹ്യയുടെയും ജയപ്രകാശ നാരായണന്റെയും ആദർശങ്ങളിൽ ആകൃഷ്ടനായ പ്രേംനാഥ് നടപ്പിലും ഉടുപ്പിലും മിതത്വം പാലിച്ചു എന്ന് അദ്ദേഹം ഓർമിച്ചു. സലീം മടവൂർ, ജെ.എൻ. പ്രേം ഭാസിൻ, മനയത്ത് ചന്ദ്രൻ, സുനിൽ ഖാൻ, ഒ.പി. ഷീജ, നാസർ മുഖദാർ, നികേഷ്, ടെന്നിസൺ, മണി പാനൂർ, കോയ വേങ്ങര, ഇ.കെ. ദിനേശൻ, ദിവ്യമണി എന്നിവർ സംസാരിച്ചു. നജീബ് കടലായി സ്വാഗതവും അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.