കരുത്തു തെളിയിച്ച് അഗ്നിശമന വകുപ്പിെൻറ മെഗാ മോക്ഡ്രിൽ
text_fieldsകുവൈത്ത് സിറ്റി: ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് തെളിയിച്ചും സ ന്നാഹങ്ങൾക്ക് മൂർച്ച കൂട്ടിയും കുവൈത്ത് അഗ്നിശമന സേനയുടെ പരിശീലന പരിപാടി. ‘ഷാ മെൽ 6’ എന്ന പേരിൽ അരിഫ്ജാനിലാണ് മെഗാ മോക്ഡ്രിൽ സംഘടിപ്പിച്ചത്. തീപിടിത്തം, വെള്ളപ്പൊക്കം, കെട്ടിടങ്ങളുടെ തകർച്ച, പ്രകൃതി ദുരന്തങ്ങൾ, റോഡപകടങ്ങൾ തുടങ്ങിയവയെല്ലാം നേരിടുന്നത് സംബന്ധിച്ച് പരിശീലനം നടത്തി.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ അദ്ദേഹത്തെ കൂടാതെ പ്രതിരോധമന്ത്രി ശൈഖ് അഹ്മദ് മൻസൂർ അൽ അഹ്മദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, മറ്റു മന്ത്രിമാർ, പാർലമെൻറ് അംഗങ്ങൾ, ഗവർണർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ പ്രാദേശിക അന്തർദേശീയ സംഘടനാ പ്രതിനിധികൾ, ദുരന്തനിവാരണ വിദഗ്ധർ തുടങ്ങിയവർ സംബന്ധിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്ന് പരിപാടി തെളിയിച്ചതായി അഗ്നിശമന വകുപ്പ് മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിക്റാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.