‘ആശുപത്രി ഒഴിപ്പിച്ചു’, ഫയർഫോഴ്സിന്റെ മോക് ഡ്രിൽ
text_fieldsഫയർഫോഴ്സിന്റെ മോക് ഡ്രില്ലിൽ നിന്ന്
കുവൈത്ത് സിറ്റി: ദുരന്ത ലഘൂകരണം, കാര്യക്ഷമതയും സന്നദ്ധതയും ഉയർത്തൽ എന്നിവ ലക്ഷ്യമിട്ട് കുവൈത്ത് ജനറൽ ഫയർഫോഴ്സ് മോക് ഡ്രിൽ സംഘടിപ്പിച്ചു. അർദിയ ഏരിയയിലെ ഫർവാനിയ സ്പെഷലൈസ്ഡ് ഡെന്റൽ സെന്ററിലായിരുന്നു ‘പരീക്ഷണ’ ഇടപെടൽ. ഡെന്റൽ സെന്ററിൽ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ കുതിച്ചെത്തിയ ഫയർഫോഴ്സ് സെന്റർ ഒഴിപ്പിക്കുകയും പരിക്കേറ്റവരെ രക്ഷപ്പെടുത്തുകയും ചെയ്തു. അഭ്യാസത്തിനിടെ താഴത്തെ നിലയിൽ ഉണ്ടായ വെർച്വൽ തീയും സംഘം അണച്ചു. അപകട സമയങ്ങളിൽ കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പരിശീലനം അഗ്നിശമന സേനാംഗങ്ങളുടെ സന്നദ്ധതയും കാര്യക്ഷമതയും തെളിയിച്ചു. സമൂഹ സുരക്ഷ നിലനിർത്തുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഫയർഫോഴ്സിന്റെ പെട്ടെന്നുള്ള ഇടപെടൽ പ്രധാനമാണെന്ന് അധികൃതർ ഉണർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.