മോഡേണ വാക്സിൻ: ഒാഡിറ്റ് ബ്യൂറോയുടെ അന്തിമാനുമതിക്ക് കാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: മോഡേണ വാക്സിൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോ ഒാഫ് കുവൈത്തിെൻറ അന്തിമ അനുമതിക്കായി കാത്തിരിക്കുന്നു. 12 ദശലക്ഷം ദീനാറിെൻറ ഇറക്കുമതി കരാറാണ് ഒാഡിറ്റ് ഘട്ടത്തിലുള്ളത്. ബയോടെക്നോളജി കമ്പനിയായ മോഡേണയും അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച മോഡേണ വാക്സിൻ ക്ലിനിക്കൽ പരിശോധനയിൽ 94 ശതമാനം ഫലപ്രാപ്തിയുള്ളതായി വ്യക്തമായി. ഫൈസർ വാക്സിന് സമാനമായാണ് ഇതിെൻറ പ്രവർത്തനമെന്നാണ് വിലയിരുത്തൽ. അനുമതി ലഭിച്ചാൽ പത്തുലക്ഷം ഡോസ് വാക്സിനാണ് കൊണ്ടുവരുക.
ഒാക്സ്ഫഡ് ആസ്ട്രസെനക, ഫൈസർ ബയോൺടെക്, ജോൺസൻ ആൻഡ് ജോൺസൻ എന്നിവക്കുശേഷം ലോകാരോഗ്യ സംഘടന അംഗീകരിച്ച നാലാമത്തെ വാക്സിനാണ് മോഡേണ. രണ്ട് ഡോസുകൾക്കിടയിൽ ഒരു മാസമാണ് ഇടവേള ശിപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഒരുമാസം വരെ വാക്സിൻ സൂക്ഷിക്കാൻ കഴിയും. വാക്സിൻ ഉപയോഗവും സുരക്ഷ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വാക്സിൻ ഇറക്കുമതി ചെയ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.