മോഹനനും കുടുംബത്തിനും ഇനി 'സാന്ത്വനത്തിൽ' അന്തിയുറങ്ങാം
text_fieldsകുവൈത്ത് സിറ്റി: 2018 ലെ മഹാപ്രളയത്തിൽ പുരയിടം പൂർണമായും തകർന്ന വയനാട് പുത്തുമല സ്വദേശി മോഹനനും കുടുംബത്തിനും സാന്ത്വനം കുവൈത്തിന്റെ കൈത്താങ്ങ്.
സാന്ത്വനത്തിന്റെ സഹായത്തോടെ നിർമിച്ച വീടിന്റെ താക്കോൽ ദാനം ഞായറാഴ്ച രാവിലെ ഒമ്പതിന് ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു.
വീടിനുപുറമെ ജീവനോപാധിക്കായി മൃഗപരിപാലനത്തിനും സഹായം നൽകിയ സാന്ത്വനം കുവൈത്തിനോടുള്ള നന്ദി സൂചകമായി വീടിന് 'സാന്ത്വനം'എന്ന പേര് നൽകി മോഹനനും കുടുംബവും. താക്കോൽദാന ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സഹദ്, സാന്ത്വനത്തിന്റെ പ്രതിനിധികളായ അബ്ദുൽ സത്താർ, മുജീബ് എന്നിവരും പങ്കെടുത്തു.
21 വർഷമായി രോഗങ്ങൾമൂലവും മറ്റു ദുരിതങ്ങളാലും കുവൈത്തിലും നാട്ടിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മുടങ്ങാതെ സഹായം നൽകിവരുന്നതായും സാന്ത്വനം ഭാരവാഹികൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.