കള്ളപ്പണക്കേസ്: 27 അംഗ സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ട സംഘത്തെ സ്റ്റേറ്റ് സെക്യൂരിറ്റി സർവിസ് അറസ്റ്റ് ചെയ്തു. ആറ് പൗരന്മാർ ഉൾപ്പടെ 27 അംഗ സംഘത്തെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സംഘം 120 മില്യൺ ദീനാറിലധികം വിലമതിക്കുന്ന കള്ളപ്പണം വെളുപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഫണ്ടുകളും അവയുടെ ഉറവിടങ്ങളും മറച്ചുവെക്കാൻ പ്രതികൾ പ്രാദേശിക ബാങ്കിങ് ചാനലുകൾ ഉപയോഗിച്ചതായും സൂചിപ്പിച്ചു. സംഘത്തിന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തിയും കണ്ടെത്തുന്നതിന് അന്വേഷണങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.