സുഡാന് കുവൈത്തിന്റെ കൂടുതൽ സഹായം
text_fieldsകുവൈത്ത് സിറ്റി: സുഡാന് കൂടുതൽ സഹായവുമായി കുവൈത്തിൽനിന്ന് പത്താമത് ദുരിതാശ്വാസ വിമാനം. വിദേശകാര്യ, പ്രതിരോധ, സാമൂഹിക മന്ത്രാലയങ്ങളുടെ സഹകരണത്തോടെ അൽ സലാം സൊസൈറ്റി സംഘടിപ്പിച്ച 10 ടൺ ഭക്ഷ്യവസ്തുക്കളുമായാണ് വിമാനം പുറപ്പെട്ടത്.
വെള്ളപ്പൊക്കം മൂലം ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ദൗർലഭ്യം നേരിടുന്ന സുഡാനിലെ ജനങ്ങളെ സഹായിക്കാനാണ് ഇതെന്ന് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹമദ് അൽ ഔൻ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായകമായ ഭക്ഷണമാണ് വിമാനത്തിലുള്ളതെന്ന് അൽ ഔൻ പറഞ്ഞു.
സായുധ സംഘട്ടനങ്ങൾക്കൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സുഡാനിലെ ജനങ്ങളുടെ ജീവിതം പ്രയാസകരമാക്കിയിരിക്കുകയാണ്. യുനൈറ്റഡ് നേഷൻസ് ഫോർ ദി കോർഡിനേഷൻ ആൻഡ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 25 ദശലക്ഷം സുഡാനികൾ വ്യാപകമായ ക്ഷാമം അനുഭവിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.